Friday, June 14, 2013

ഒരു സ്വപ്നം (കവിതയല്ല )

        ഒരു സ്വപ്നം (കവിതയല്ല )

ഇന്നലെ  എൻറെ  സ്വപ്നത്തിൽ  ഞാൻ  പുനർജനിച്ചു .
എനിക്കായ്  മാത്രം ആരോ തീർത്ത ഒരു ലോകത്ത് 
ഒരു  മുള്ളുള്ള  വലിയ  മര തണലിൽ ആയിരുന്നു 
ഞാൻ  വിശ്രമിച്ചത് ..
അതിൽ  നിറയെ പഴങ്ങൾ  ഉണ്ടായിരുന്നു 
ജീവിതത്തിൻറെ  കയ്പും  മധുരവും പുളിപ്പും  
ചവർപ്പും ചാലിച്ച ചുവന്ന പഴങ്ങൾ .
പക്ഷേ  ആ മരത്തിനു  ചുറ്റും ഇരുട്ടായിരുന്നു
എനിക്ക് മറ്റൊരു രൂപവും കാണാനായില്ല.
എൻറെ  സൃഷ്ടാവ്  എനിക്ക് കൂട്ടായ് 
ആരെയും തന്നില്ല .
ഇരുളിൻറെ ഭയാനകതയിലേക്ക്  നോക്കി 
തരിചിരിക്കനല്ലാതെ  എനിക്കൊന്നിനും  ആയില്ല  

No comments: