Wednesday, October 8, 2014

വാക്ക്

പറയാത്ത വാക്ക്  അർബുദം പോലെയാണ്‌ 
പറഞ്ഞാൽ ചിലപ്പോൾ ഒരഗ്നിപർവതം പോലെയും  
ഉള്ളിലൊതുക്കുന്ന  വാക്കിന്റെ പുറമെയുള്ള 
വ്യാഖ്യാനങ്ങൾ  ചിലരിൽ -
നോവിന്റെയും  അമർഷത്തിന്റെയും 
നിശബ്ദമായ  നെടുവീർപ്പുകൾ  ഉയർത്തും .
വാക്കുകൾ പലപ്പോഴും  പ്രതീക്ഷയുടെ  നാമ്പുകൾ 
കിളിർക്കുന്ന വിളനിലമാണ് .
എങ്കിലും പറയാത്ത  വാക്ക് .. 
വശ്യതയോടെ ,
ഒരു രാത്രിയെങ്കിലും  ഉറക്കം കെടുത്തുന്ന 
ഒരദൃശ്യ  സൗന്ദര്യമാണ് ..
പക്ഷേ ,!
ചിന്തകളെ  നൂലിൽ കെട്ടി -
ഉയരങ്ങളിലേക്ക്  പറത്തുന്ന  കുസൃതിക്കാരനായ 
കുട്ടിയാകുമ്പോളാണ്  ഞാൻ  നിന്നെയേറെ 
ഇഷ്ടപ്പെടുന്നത് .