Tuesday, May 14, 2013

നീ

ന്ക്ഷത്രങ്ങളോട്   കൂട്ടുകൂടാൻ  തോന്നുമ്പോൾ 

നീ  നിലാവുള്ള  രാത്രിയാകും 


മഞ്ഞു തുള്ളിയെ  ചുംബിക്കാൻ തോന്നുമ്പോൾ 


നീ  മഞ്ഞു പെയ്യുന്ന   പുലരി യാകും  


സൂര്യകിരണങ്ങൾ കൊണ്ടെൻറെ  മുഖം വാടിയാൽ 


നീയൊരു  തണൽമരമായ്മാറു൦ 


നിമിഷങ്ങളുടെ വിരസതയിൽ  ഞാനുലഞ്ഞാൽ 


നീ  
സംഗീതമായെന്നിൽ പെയ്തിറങ്ങും 


നീ ആരാണെന്നു  ഞാൻ തിരഞ്ഞാൽ


 നീയെന്നി ലേക്ക് വിരൽ  ചൂണ്ടും

 ഞാനാണു നീ .....

നീയെന്നിലെ  ഞാനാണ്‌    

No comments: