പറയാത്ത വാക്ക് അർബുദം പോലെയാണ്
പറഞ്ഞാൽ ചിലപ്പോൾ ഒരഗ്നിപർവതം പോലെയും
ഉള്ളിലൊതുക്കുന്ന വാക്കിന്റെ പുറമെയുള്ള
വ്യാഖ്യാനങ്ങൾ ചിലരിൽ -
നോവിന്റെയും അമർഷത്തിന്റെയും
നിശബ്ദമായ നെടുവീർപ്പുകൾ ഉയർത്തും .
വാക്കുകൾ പലപ്പോഴും പ്രതീക്ഷയുടെ നാമ്പുകൾ
കിളിർക്കുന്ന വിളനിലമാണ് .
എങ്കിലും പറയാത്ത വാക്ക് ..
വശ്യതയോടെ ,
ഒരു രാത്രിയെങ്കിലും ഉറക്കം കെടുത്തുന്ന
ഒരദൃശ്യ സൗന്ദര്യമാണ് ..
പക്ഷേ ,!
ചിന്തകളെ നൂലിൽ കെട്ടി -
ഉയരങ്ങളിലേക്ക് പറത്തുന്ന കുസൃതിക്കാരനായ
കുട്ടിയാകുമ്പോളാണ് ഞാൻ നിന്നെയേറെ
ഇഷ്ടപ്പെടുന്നത് .